Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sri Lanka A Vs India A

ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് കിരീടം ചൂടി ഇന്ത്യ

ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലില്‍ ഇന്ത്യയ്ക്ക് ജയം. ശ്രീലങ്കയ്‌ക്കെതിരെ 66 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 47.1 ഓവറില്‍ 311 ഓള്‍ഔട്ടായി. ശ്രീലങ്കയ്ക്കായി വനുജ സഹാനും സദീര സമരവിക്രമയും അര്‍ധ സെഞ്ചുറി പ്രകടനം കാഴ്ചവച്ചു. വനുജ 69 പന്തില്‍ 62 റണ്‍സും സദീര 44 പന്തില്‍ 52 റണ്‍സും നേടി.

ഓപ്പണര്‍ നിരോഷന്‍ ഡിക്ക് വെല്ല 25 റണ്‍സും ക്യാപ്റ്റന്‍ സഹന്‍ റാച്ചിഗെ 38 റണ്‍സും വിജയകാന്ത് 39 റണ്‍സും നേടി.

ഇന്ത്യയ്ക്കായി യാഷ് താക്കൂറും വിപ്രജ് നിഗവും മൂന്ന് വിക്കറ്റ് വീതവും അനുകുല്‍ റോയ് രണ്ട് വിക്കറ്റും വീഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 377 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ലി​സ്റ്റ് എ ​ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ റി​ക്കാ​ർ​ഡ് സ്വ​ന്തം പേ​രി​ലാ​ക്കി​യ ഓ​പ്പ​ണ​ർ വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ സ്വ​പ്ന​തു​ല്യ​മാ​യ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്ക് ക​രു​ത്താ​യ​ത്.

കേ​വ​ലം 11 പ​ന്തി​ൽ നി​ന്ന് അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച വൈ​ഭ​വ് 29 പ​ന്തി​ൽ എ​ട്ട് സി​ക്സും 10 ഫോ​റും ഉ​ൾ​പ്പെ​ടെ 94 റ​ൺ​സ് വാ​രി​ക്കൂ​ട്ടി. ഒ​ന്നാം വി​ക്ക​റ്റി​ൽ വെ​റും 8.5 ഓ​വ​റി​ൽ 132 റ​ൺ​സാ​ണ് വൈ​ഭ​വും പ്രി​യാ​ന്‍​ഷ് ആ​ര്യ​യും (39)ചേ​ർ​ന്ന് അ​ടി​ച്ചെ​ടു​ത്ത​ത്. സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന വൈ​ഭ​വി​നെ സ​ഹ​ൻ ആ​രാ​ച്ചി​ഗെ​യു​ടെ പ​ന്തി​ൽ വി​ജ​യ​കാ​ന്ത് വി​യ​സ്‌​കാ​ന്ത് ക്യാ​ച്ചെ​ടു​ത്ത് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

ഓ​പ്പ​ണ​ർ​മാ​ർ പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ൻ സ്‌​കോ​റിം​ഗ് നി​ര​ക്ക് അ​ൽ​പ്പം മ​ന്ദ​ഗ​തി​യി​ലാ​യി. ക്യാ​പ്റ്റ​ൻ തി​ല​ക് വ​ർ​മ (67) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ നി​ഷാ​ന്ത് സി​ന്ധും (18 പ​ന്തി​ൽ 16), വി​പ്ര​ജ് നി​ഗ​വും (20 പ​ന്തി​ൽ 27) ചേ​ർ​ന്നാ​ണ് സ്കോ​ർ മു​ന്നൂ​റു ക​ട​ത്തി​യ​ത്. അ​നു​കു​ൽ റോ​യ് 15 പ​ന്തി​ൽ 39 റ​ൺ​സെ​ടു​ത്തു പു​റ​ത്താ​യി.

ല​ങ്ക​യ്ക്കു​വേ​ണ്ടി ഫെ​ർ​ണാ​ണ്ടോ, വ​നു​ജാ സ​ഹ​ൻ, കു​ഖ​താ​സ് മ​ത്തു​ല​ൻ എ​ന്നി​വ​ർ ര​ണ്ടും മു​ഹ​മ്മ​ദ് ഷി​റാ​സ്, സ​ഹ​ൻ ആ​രാ​ച്ചി​ഗെ, ദു​ല​ജ് സ​മു​ദി​ത, എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

Latest News

Corehub Up